ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവച്ചു.പ്രധാനമന്ത്രി ജസീന്ത അര്‍ഡേണിന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു . പുതിയ ഒഴിവിലേക്കായി പ്രധാനമന്ത്രി, ക്രിസ് ഹിപ്കിന്‍സിനെ ആരോഗ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു.
ആരോഗ്യമന്ത്രി സ്ഥാനത്തിരിക്കെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഡേവിഡ് ക്ലാര്‍ക്ക് കര്‍ശനമായി പാലിക്കേണ്ട ക്വാറന്റീന് വ്യവസ്ഥകള്‍ പോലും ലംഘിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് 2,000ലേറെപ്പേര്‍ ഒപ്പിട്ട പരാതി പ്രധാനമന്ത്രിക്ക് ലഭിക്കുകയും ചെയ്തിരുന്നു. ;