ന്യൂയോര്‍ക്ക്: കോവിഡ് വൈറസ് ബാധ നിര്‍ബാധം പടരുന്ന പശ്ചാത്തലത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ന്യൂയോര്‍ക്കില്‍ സ്കൂളുകള്‍ അധ്യായന വര്‍ഷാവസാനം വരെ അടച്ചിടുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ എം.ക്യൂമോ പ്രഖ്യാപിച്ചു.
ന്യൂയോര്‍ക്ക് നഗരത്തിലെ 1,800 പൊതുവിദ്യാലയങ്ങള്‍ സെപ്റ്റംബര്‍ വരെ തുറക്കില്ലെന്ന് മേയര്‍ ഡി ബ്ലാസിയോ ഏപ്രില്‍ 11ന് പ്രഖ്യാപിച്ചിരുന്നു. സ്കൂളുകള്‍ ഓണ്‍ലൈനായി അവരുടെ നിര്‍ദ്ദേശങ്ങള്‍ തുടരുകയാണ്. ന്യൂജഴ്സിയിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. ഇവിടുത്തെ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ഈ ആഴ്ച തന്നെ തീരുമാനമാകുമെന്നാണ് വിവരം.