വെല്ലിംഗ്ടണ്‍: കോവിഡ് വ്യാപനത്തിനു പിന്നാലെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ന്യൂസിലന്‍ഡില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. റീട്ടെയില്‍ കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍, സിനിമ തിയറ്ററുകള്‍, പൊതു ഇടങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച മുതല്‍ ഇവിടങ്ങളിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കും. പ്രധാനമന്ത്രി ജസിന്ത അര്‍ഡേണ്‍ ആണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളോട് പങ്കുവച്ചത്. ഈ മാസം 18 മുതല്‍ രാജ്യത്തെ സ്കൂളുകള്‍ തുറക്കുമെന്നും 21 മുതല്‍ ബാറുകള്‍ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.