ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും കൊവിഡ് പരിശോധന സൗജന്യമാക്കണമെന്ന് സുപ്രിംകോടതി. കൊവിഡ് പരിശോധനയ്ക്ക് ജനങ്ങളില്‍ നിന്ന് പണം വാങ്ങുന്നത് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എന്നീ ഭേദമില്ലാതെ ഡോക്ടര്‍മാര്‍ക്ക് ശമ്ബളം ഉറപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ശമ്ബളം പിടിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.