കലിഫോർണിയ ∙ കലിഫോർണിയായിലെ അറിയപ്പെടുന്ന കമ്യൂണിറ്റി ലീഡറും എഴ്സ്റ്റ് വൈൽ സ്റ്റാൻഡേർഡ് സ്വീറ്റ്സ് ഉടമസ്ഥനുമായ രമേഷ് മഹാജൻ (73) അന്തരിച്ചു. ജൂൺ 1ന് ലാൽ പാൽമ കമ്യൂണിറ്റി ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്നായിരുന്നു അന്ത്യം.
നിരവധി ഇന്ത്യൻ അമേരിക്കൻ സംഘടനാ നേതൃത്വം വഹിച്ചിട്ടുള്ള മഹാജൻ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതിൽ എന്നും മുൻപന്തിയിലായിരുന്നു. ഇമ്മിഗ്രേഷൻ, ഹെൽത്ത് ഇൻഷ്വറൻസ് തുടങ്ങിയ ആവശ്യങ്ങൾക്ക് മഹാജനെ സമീപിച്ചാൽ ആവശ്യമായ എല്ലാ സഹായങ്ങളും നിർദേശങ്ങളും നൽകുമായിരുന്നുവെന്നു മാത്രമല്ല, തൊഴിലില്ലാത്തവർക്ക് തൊഴിൽ കണ്ടെത്തുന്നതിനും അദ്ദേഹം പരിശ്രമിച്ചിരുന്നു.
1970 ൽ കോളജ് വിദ്യാർഥിയായിട്ടാണ് മഹാജൻ അമേരിക്കയിലെത്തിയത്. ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം വൈബ്രന്റ് ലിറ്റിൽ ഇന്ത്യ എന്നാണ് അറിയപ്പെട്ടിരുന്നത്. രാഷ്ട്രീയ രംഗത്തും മഹാജൻ പ്രവർത്തിച്ചിരുന്നു. ഭാര്യ മോഹിനി. റീത്ത് (ലോയർ), രോഹിത്ത് (ഡോക്ടർ) എന്നിവരാണ് മക്കൾ.
- പി.പി.ചെറിയാൻ