നോർത്ത് അമേരിക്കൻ ചർച്ച ഓഫ് ഗോഡ് ഫാമിലി കോൺഫ്രൻസ് 2021 ജൂലൈ ഇരുപത്തിഒന്ന് മുതൽ ഇരുപത്തിയഞ്ചു വരെ ഉള്ള ദിവസങ്ങളിൽ മാസ്‌കിറ്റിലുള്ള ഹാംപ്ടൺ ഇന്നിൽ( കൺവെൻഷൻ സെന്റര്) വെച്ച് നടത്തുന്നു.

2020 ജൂലൈ പതിനഞ്ചു മുതൽ പത്തൊൻപതു വരെ ഉള്ള ദിവസങ്ങളിൽ നടത്തുവാൻതീരുമാനിച്ചിരിരുന്ന സമ്മേളനം ഇപ്പോൾ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് (കൊറോണ വൈറസ്) കാരണം ക്യാൻസൽ ചെയ്തിരിക്കുകയായിരുന്നു.

ഈ കോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി എല്ലാവരുടേയും പ്രാർത്ഥനകളും, സഹകരണങ്ങളും ഭാരവാഹികൾ ആവശ്യപെടുന്നു. അതോടൊപ്പം എത്രയും പെട്ടന്ന് തന്നൈ നാം നേരിടുന്ന ഈ പകർച്ച വ്യാധിക്ക് ഒരു പരിഹാരം ലഭിക്കാനായി നമുക്ക് ഒന്ന് ചേർന്നു പ്രാർത്ഥിക്കാം.

മീഡിയ കോർഡിനേറ്റർ : പ്രസാദ് തീയടിക്കൽ