ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളില്‍ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചു ഇന്ത്യ പരമ്ബര നേടിയിരുന്നു. അവസാനത്തെ മത്സരത്തില്‍ ആതിഥേയര്‍ ഇന്ത്യയെ 12 റണ്‍സിന് പരാജയപ്പെടുത്തി സമാശ്വാസ ജയം നേടുകയായിരുന്നു. ഈ കളികളിലെല്ലാം താരമായത് ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിച്ച . ആറ് വിക്കറ്റുകള്‍ നേടി പരമ്ബരയില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന താരവുമായി.
നടരാജന്‍റെ വിജയകരമായ ടി20 അരങ്ങേറ്റത്തിന് ശേഷം താരത്തിന് അനുമോദനവുമായി എത്തിയിരിക്കുകയാണ് ഐപിഎലില്‍ താരത്തിന്റെ ക്യാപ്റ്റന്‍ ആയിരുന്ന ഡേവിഡ് വാര്‍ണര്‍. ഇരുവരും സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയായിരുന്നു കളിച്ചത്.
‘ജയിച്ചാലും തോറ്റാലും ഫീല്‍ഡിലും പുറത്തും ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുമായിരുന്നു. സീരീസ് നഷ്‌ടപ്പെട്ടെങ്കിലും ഈ വ്യക്തിയില്‍ ഞാന്‍ സന്തോഷവാനാണ്. അത്തരമൊരു നല്ല വ്യക്തി, ഗെയിമിനെ വളരെയധികം സ്നേഹിക്കുന്നു. നെറ്റ് ബോളിംഗില്‍ തുടങ്ങി ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ വരെ എത്തി മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു.’- ഡേവിഡ് വാര്‍ണര്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.
കന്നി വിദേശ പര്യടനത്തില്‍ തന്നെ അതുല്യമായ പ്രകടനമാണ് തമിഴ്നാട്ടുകാരനായ ടി നടരാജന്‍ നടത്തിയത്. ടീമില്‍ ഇടംനേടിയെങ്കിലും ഏകദിന പരമ്ബരയ്ക്കിടെ നെറ്റ് ബൌളറായാണ് നടരാജന്‍ ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍ നെറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ നടരാജനെ കാന്‍ബറയില്‍ നടന്ന ആദ്യ ടി20യില്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു.