ന്യുയോര്‍ക്ക്: ബ്രസീലിയന്‍ ഫുട്ബാള്‍ താരം നെയ്മറുമായുള്ള 15 വര്‍ഷമായുള്ള കരാര്‍ ഒഴിവാക്കിയതിെന്റ കാരണം വെളിപ്പെടുത്തി പ്രമുഖ കായിക ഉല്‍പന്ന നിര്‍മാതാക്കളായ നൈക്കി. നെയ്മര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയുമായുള്ള അന്വേഷണത്തില്‍ സഹകരിക്കാത്തതിനാലാണ് കരാര്‍ റദ്ദാക്കുന്നതെന്ന് കമ്ബനി അറയിച്ചു.
അന്വേഷണം പൂര്‍ണമാവാത്തതിനാല്‍ കേസിനെക്കുറിച്ച് വിശദമായി പറയുന്നില്ലെന്നില്ലെന്ന് കമ്ബനി അറിയിച്ചു. 2020 ഓഗസ്റ്റില്‍ തന്നെ നെയ്മറുമായുള്ള കരാര്‍ റദ്ദാക്കുന്നുവെന്ന് നൈക്കി അറിയിച്ചിരുന്നെങ്കിലും കാരണം പുറത്തുവിട്ടിരുന്നില്ല.
2016ല്‍ നൈക്കിയിലെ ജീവനക്കാരി നെയ്മര്‍ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെയ്മര്‍ തന്നെ ന്യൂയോര്‍ക്കിലെ ഹോട്ടലില്‍ വെച്ച് ബലമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്നായിരുന്നു വെളിപ്പെടുത്തല്‍. നെയ്മര്‍ ബാഴ്സലോണക്കായി കളിക്കുന്ന സമയത്തായിരുന്നു ആരോപണം ഉയര്‍ന്നത്.
രണ്ടുവര്‍ഷത്തിന് ശേഷം പരാതി ലഭിച്ചെങ്കിലും ഇരയുടെ സ്വകാര്യത മാനിച്ച് മറച്ചുവെക്കുകയായിരുന്നെന്ന് നൈക്കി പറഞ്ഞു. എന്നാല്‍ നെയ്മറുടെ പ്രതിനിധികള്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ പ്രതികരിക്കാന്‍ തയ്യാറായിയിട്ടില്ല. എന്നാല്‍ നെയ്മറുടെ വക്താക്കളിലൊരാളായ വനിത സംഭവം കെട്ടിച്ചമതാണെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
സൂപ്പര്‍ താരത്തിന്‍െറ 13ാം വയസിലാണ് കമ്ബനിയുമായി കരാറിലെത്തിയത്. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുടെ താരമായ നെയ്മര്‍ നൈക്കിയുടെ മുഖ്യശത്രുവായ പ്യൂമയുമായി അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.കളിക്കളത്തിലെ മിന്നുന്ന പ്രകടനത്തിനൊപ്പം ശരീരത്തിലെ ടാറ്റുകളും വ്യത്യസ്ത ഹെയര്‍സ്റ്റൈലുകളും കൂടി ആയതോെട നെയ്മര്‍ പരസ്യവിപണിയിലും താരമായിരുന്നു. ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ആറാമനാണ് നെയ്മര്‍.



