നിസര്‍ഗ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു. കാറ്റിന്‍റെ ഭീഷണി ഇന്ന് കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട്രയില്‍ കാറ്റിനെ തുടര്‍ന്നുള്ള അപകടങ്ങളില്‍ 3 പേര്‍ മരിച്ചു. മുംബൈ നഗരത്തില്‍ വീശി അടിച്ച ചുഴലിക്കാറ്റില്‍ ആളപായം ഇല്ലെങ്കിലും വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്.നിരവധി റോഡുകളും വീടുകളും തകര്‍ന്നു. വൈദ്യുതി – ടെലഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. അറിയിച്ചു. മുംബൈയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തുടങ്ങി. മഹാരാഷ്ട്ര തീരത്തെത്തിയ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു