മാനന്തവാടി: കൊറോണ വൈറസ് രോഗം പൂര്‍ണ്ണമായും ഭേദപ്പെട്ടതിന് ശേഷം ഹോട്ട്‌സ്‌പോര്‍ട്ടിലായിരുന്ന വയനാട് ജില്ലയില്‍ രണ്ടാമതും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. കോയമ്ബേട് മാര്‍ക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നുമായിരുന്നു 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ പൊലീസുകാരും ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ ജില്ലയില്‍ 3 പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത് തന്റെയോ തന്റെ കുടുംബത്തിലോ ഉള്ള ആരുടേയും സമ്ബര്‍ക്കം മൂലമല്ലെന്ന് വയനാട് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന ട്രക്ക് ഡ്രൈവര്‍ പ്രതികരിച്ചു. മനോരമയോടായിരുന്നു ട്രക്ക് ഡ്രൈവറുടെ പ്രതികരണം.
തന്നൊടൊപ്പം ലോറിയില്‍ കര്‍ണാടക, തമിഴ്‌നാട്, സംസ്ഥാനങ്ങളിലൂടെ ദിവസങ്ങള്‍ സഞ്ചരിച്ച ക്ലീനര്‍ക്ക് ഉതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. കൊറോണ സ്ഥിരീകരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും റൂട്ട് മാപ്പ് തയ്യാറാക്കാന്‍ പോലും കഴിയാത്ത കമ്മന സ്വദേശിയായ യുവാവില്‍ നിന്നാണ് 3 പൊലീസുകാര്‍ക്കും രോഗം ബാധിച്ചത്. ഈ യുവാവിന് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്ന് കണ്ടെത്തണം. ഇത് ചെയ്യേണ്ടത് അധികൃതരാണ്. ലോറി ഡ്രൈവര്‍ രോഗം പടര്‍ത്തി എന്ന് പറയുന്നത് മാനസിക വിഷയം ഉണ്ടാക്കുന്നുണ്ടെന്നും എല്ലാ നിയമങ്ങളും പാലിച്ചാണ് ലോറിയുമായി പോയതെന്നും കുറ്റവാളിയായി ചിത്രീകരിക്കുന്നതില്‍ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ വയനാട് ജില്ലയില്‍ 19 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കായിരുന്നു കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വയനാടിലെ എസ് പിയേയും ക്വാറന്റൈനിലേക്ക് മാറ്റിയിരുന്നു.
വയനാട് ജില്ലയില്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുകയാണ്. പൊലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്റ്റേഷനിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പിപിഇ കിറ്റ് ധരിച്ച രണ്ട് പൊലിസുകാരും ഒരു ആരോഗ്യപ്രവര്‍ത്തകനും മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടാവുക. സ്റ്റേഷന്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കേണ്ടതുണ്ട്. പരാതി നല്‍കാന്‍ സമീപത്തെ പൊലീസ് സ്റ്റേഷനെ ആശ്രയിക്കണം. ഇമെയില്‍ വഴിയും പരാതി നല്‍കാം. അഡിഷണല്‍ എസ്പിക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് റിവേഴ്സ് ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നമുള്ളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച് വയോജനങ്ങളില്‍ നിന്നും കൊറോണ വൈറസിനെ തടയുന്നതിനാണ് റിവേഴ്സ് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നത്.