അബുദാബി: യുഎഇയില്‍ കുടുങ്ങിയ മലയാളികളുമായുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെട്ടു. അബുദാബിയില്‍നിന്നും ദുബായില്‍നിന്നുമാണ് മലയാളികളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ പുറപ്പെട്ടത്.
അബുദാബിയില്‍നിന്ന് കൊച്ചിയിലേക്ക് 181 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം തിരിച്ചത്. ദുബായില്‍ നിന്ന് കരിപ്പൂരേക്കുള്ള വിമാനത്തിലും 177 പേരാണ് ഉള്ളത്. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്നു ഉച്ചയ്ക്കാണ് രണ്ടു വിമാനങ്ങള്‍ യുഎഇയിലേക്ക് പുറപ്പെട്ടത്. രാത്രി 9.40ന് പ്രവാസികളുടെ ആദ്യ സംഘം കേരളത്തിലെത്തും. അബുദാബിയില്‍നിന്നും കൊച്ചിയിലാണ് ആദ്യ സംഘം എത്തുന്നത്. ദുബായില്‍നിന്നുള്ള വിമാനം രാത്രി 10.40ന് കരിപ്പൂരിലെത്തും. പ്രവാസികളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയായി.