ന്യൂഡല്‍ഹി | ജൂണ്‍ ഒന്ന് മുതല്‍ 200 സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് മെറയില്വേ. ആദ്യ ദിവസം 1.45 ലക്ഷത്തിലധികം പേര് ഈ ട്രെയിനുകളില്‍ യാത്ര ചെയ്യുമെന്നും റെയില്‍വേ അറിയിച്ചു. ജൂണ്‍ ഒന്നുമുതല്‍ 30 വരെ 26 ലക്ഷത്തോളം യാത്രക്കാര്‍ അഡ്വാന്‍സ് റിസര്‍വേഷന്‍ പിരീഡിനായി (എആര്‍പി) ബുക്ക് ചെയ്തിട്ടുണ്ട്.
മെയ് 12 ന് ആരംഭിച്ച ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകള്‍ക്കും 30 സ്പെഷ്യല്‍ എസി ട്രെയിനുകള്‍ക്കും പുറമേയാണ് 200 സര്‍വീസുകള്‍ കൂടി തുടങ്ങുന്നത്. യാത്രക്കാര്‍ 90 മിനിറ്റ് മുമ്ബെങ്കിലും സ്റ്റേഷനില്‍ എത്തണം. സ്ഥിരീകരിച്ചതോ ആര്‍എസി ടിക്കറ്റുള്ളതോ ആയ യാത്രക്കാര്‍ക്ക് മാത്രമേ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, എല്ലാ യാത്രക്കാരെയും നിര്‍ബന്ധിത പരിശോധനക്ക് വിധേയമാക്കും. രോഗ ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ ട്രെയിനില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും റെയില്‍വേ വ്യക്തമാക്കി