പത്തനംതിട്ട: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കെഎസ്‌ഇബി സബ് എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം. ചവറ സ്വദേശി ശ്രീതുവാണ് (32) അപകടത്തില്‍ മരിച്ചത്.
അടൂര്‍ പത്തനംതിട്ട റോഡില്‍ ആനന്തപ്പിള്ളില്‍ വെച്ചാണ് അപകടം സംഭവിച്ചത്. നായ കുറുകെ ചാടിയതോടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.