ബോയിസ് : യു.എസില്‍ കിഴക്കന്‍ ഐഡഹോ സംസ്ഥാനത്ത് നിയന്ത്രണം വിട്ട ട്രക്ക് മറി‌ഞ്ഞുണ്ടായ അപകടത്തില്‍

ട്രക്ക് ഡ്രൈവറും സഹായിയും മരിച്ചു. 14 നായ്ക്കളും അപകടത്തില്‍ മരിച്ചു.നായ്ക്കളെ വളര്‍ത്തു കേന്ദ്രത്തിലേക്ക് മാറ്റാനുള്ള യാത്രയ്ക്കിടെയാണ് അപകടം. കാനഡയിലെ ആല്‍ബര്‍ട്ടയിലുള്ള കാല്‍ഗറിയിലേക്ക് വിവിധ ഇനത്തിലുള്ള 48 വളര്‍ത്തുനായകളെയാണ് ട്രക്കില്‍ കൊണ്ടു പോയത്. എല്ലാ നായകളെയും കൂടുകളിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. അപകട സ്ഥലത്ത് നിന്നും 18 നായകളെ രക്ഷിക്കാനായി. കൂട്ടില്‍ നിന്നും പുറത്തു ചാടിപ്പോയ 16 എണ്ണത്തെ കണ്ടെത്താനായില്ല.