നാം രണ്ട് നമുക്ക് ഒന്ന്’ കുടുംബാസൂത്രണം ഇന്ത്യയില്‍ നിര്‍ബന്ധമാക്കില്ല. നിര്‍ബന്ധിത ജനസംഖ്യ നിയന്ത്രണം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിം കോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്.

ചൈനയുടെ ജനസംഖ്യ നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ ആകില്ലെന്നും കേന്ദ്രം. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് അതാണ് നിലപാട്. അശ്വിനി ഉപാധ്യായ എന്ന പൊതുപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. നിര്‍ബന്ധിത ജനസംഖ്യാനിയന്ത്രണം മറ്റു തിരിച്ചടിക്ക് കാരണമാകുമെന്നും കേന്ദ്രസര്‍ക്കാര്‍.