നടൻ ശിവ്കുമാർ വർമ ​ഗുരുതരാവസ്ഥയിൽ. ക്രോണിക് പൾമനറി ഡിസീസ് എന്ന രോ​ഗാവസ്ഥയെ തുടർന്ന് വെന്റിലേറ്ററിലാണ് നിലവിൽ ശിവ്കുമാർ. ചികിത്സാ ചെലവിനായി പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.

ശിവ്കുമാറിന് വേണ്ടി സഹായമഭ്യർത്ഥിച്ച് സിനി ആന്റ് ടിവി ആർട്ടിസ്റ്റ് അസോസിയേഷനും രം​ഗത്തെത്തിയിട്ടുണ്ട്.

ശിവ്കുമാറിന് വേണ്ടി സഹായമഭ്യർത്ഥിച്ചുകൊണ്ടുള്ള ട്വീറ്റിൽ താരത്തിന്റെ ബാങ്ക് വിവരങ്ങളും നൽകിയിട്ടുണ്ട്.