ധോണിയോടുള്ള ആരാധനയും സ്നേഹവും തുറന്നു പറഞ്ഞ് ബോളിവുഡ് താരം രണ്‍വീര്‍ സിങ്. 22ാം വയസ്സില്‍ ധോണിയെ ആദ്യമായി നേരിട്ടു കണ്ടപ്പോഴെടുത്ത ചിത്രങ്ങളാണ് രണ്‍വീര്‍ സിങ് കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്.

രണ്‍വീര്‍‌ സിങ് ഈ സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ഈ സമയത്തെ ഒരു പരസ്യ ചിത്രത്തില്‍ ധോണിക്കൊപ്പം പ്രവര്‍ത്തിക്കുന്ന വേളയിലാണ് ഈ ചിത്രമെടുത്തത്.

തനിക്ക് അവിടെ വലിയ ജോലി ഭാരവും എന്നാല്‍ കുറഞ്ഞ ശമ്ബളവുമായിരുന്നെന്ന് രണ്‍വീര്‍‌ സിങ് പറയുന്നു. എന്നാല്‍ ധോണിയുടെ സാന്നിധ്യത്തില്‍ നില്‍ക്കാന്‍ വേണ്ടി മാത്രം ഇതൊന്നും താന്‍ ​ഗൗനിച്ചില്ലെന്നാണ് രണ്‍വീര്‍ സിങ് ഇന്‍സ്റ്റ​ഗ്രാമില്‍ കുറിച്ചിരിക്കുന്നത്.