സൗദി ദേശീയ ദിനത്തോടനുബന്ധിച്ച്‌ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

ഇതു പ്രകാരം പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 23, 24 ദിവസങ്ങളില്‍ അവധിയാണ്. 25 ഉം 26ഉം വെള്ളി ശനി ദിവസങ്ങളാണ്. ഇതോടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് തുടരെ നാലു ദിവസം അവധി ലഭിക്കും.

സ്വകാര്യ മേഖലയില്‍ 23ന് ബുധനാഴ്ച മാത്രമാണ് അവധി. എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ 24നും ആഘോഷത്തിന്റെ ഭാഗമായി ശമ്ബളത്തോടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.