ദുബായ്: ദുബായില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നതിന്റെ കാലപരിധി ഏപ്രില്‍ 18 വരെ നീട്ടുമെന്ന് സാമ്ബത്തിക വികസന വിഭാഗം അറിയിച്ചു. കൊറോണ വൈറസ് ബാധ വ്യാപനം തടയുക ലക്ഷ്യമിട്ടാണിത്. ഈ വേളയില്‍ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്ന വിഭാഗങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. അവശ്യ സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇതിലെ ജീവനക്കാര്‍ തൊഴിലുടമകളില്‍ നിന്ന് കത്ത് കയ്യില്‍ കരുതേണ്ടതുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അധികൃതര്‍ ആവശ്യപ്പെടുമ്ബോള്‍ ഇവ ഹാജരാക്കണം.
ആശുപത്രികള്‍, മരുന്നുകടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, ഭക്ഷണ, മരുന്ന് വിതരണ സംവിധാനങ്ങള്‍, റസ്റ്റോറന്റുകള്‍(വീട്ടില്‍ ഭക്ഷണ വിതരണത്തിന് മാത്രം), മരുന്ന് ഉത്പാദകര്‍, അത്യാവശ്യ വ്യവസായ സ്ഥാപനങ്ങള്‍, വെളളം, വൈദ്യുതി, പെട്രോള്‍, ശീതീകരണ സംവിധാനം എന്നിവയ്ക്ക് ഇളവുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍സ്, മാദ്ധ്യമങ്ങള്‍, വിമാനത്താവളം, വ്യോമഗതാഗതം, തുറമുഖങ്ങള്‍, ഷിപ്പിംഗ്, കസ്റ്റംസ് നികുതി, പൊതു, സ്വകാര്യ സുരക്ഷ സംവിധാനങ്ങള്‍, മുന്‍സിപ്പാലിറ്റി സേവനങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, കോവിഡ് 19 പ്രതിരോധിക്കാന്‍ പ്രവര്‍ത്തിക്കുന്ന പൊതു, സ്വകാര്യ സംഘടനകള്‍, ബസ്, ടാക്സി, ദുബായ് മുന്‍സിപ്പാലിറ്റിയുടെ അനുമതിയുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും ഇളവുണ്ട്. അടുത്ത രണ്ടാഴ്ച വീട് വിട്ട് പോകുന്നവര്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്ര ചെയ്യാനുളള അനുമതിക്കാണിത്.