ദുബായ്: ദുബായില്‍ ജോലി സമയങ്ങളില്‍ ഇളവ് , വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും ജോലി സമയങ്ങളിലാണ് ഇളവ് അനുവദിക്കുന്നത്. ഓഗസ്റ്റ് 16 ഞായറാഴ്ച മുതല്‍ ഇത് നടപ്പാക്കിത്തുടങ്ങുമെന്നാണ് ദുബായ് ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരിക്കുന്നത്. ജീവക്കാരുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും ജോലിയിലെ സന്തോഷം കൂട്ടാനും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ദേശിച്ചതാണ് പദ്ധതി.

പുതിയ രീതിയനുസരിച്ച്‌ ജോലി തുടങ്ങാനും അവസാനിപ്പിക്കാനും നിശ്ചിതമായ സമയമുണ്ടാകില്ല. രാവിലെ 6.30 മുതല്‍ 8.30വരെയുള്ള സമയത്തിനിടെ ഓരോരുത്തര്‍ക്കും ജോലി തുടങ്ങാന്‍ സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കാം. എന്നാല്‍ ഓരോ വകുപ്പിനും ബാധകമായ നിശ്ചിത മണിക്കൂര്‍ ഓരോരുത്തരും ജോലി ചെയ്തിരിക്കണം.