ദുബായില്‍ ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട് പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.ബി.എല്‍.എസിന്റെ യു.എ.ഇയിലെ പത്ത് സെന്ററുകളിലും ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ഓണ്‍ലൈന്‍ സംവിധാനം ഉണ്ടായിരുന്നെങ്കിലും കോവിഡിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് ഓഫിസിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഓണ്‍ലൈനും നിര്‍ത്തിയിരുന്നു. ഇത് പിന്നീട് പുനരാരംഭിച്ചിരുന്നില്ല. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പോകുന്നവര്‍ ബി.എല്‍.എസിന്റെവെബ്സൈറ്റ് വഴി ബുക്ക് ചെയ്ത ശേഷം പോയാല്‍ വരി നില്ക്കല് ഒഴിവാക്കാം. ചില സെന്ററുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് മാത്രമാക്കിയിട്ടുണ്ട്.