ഇസ്ലാമബാദ് : ദാവൂദ് ഇബ്രാഹിം വിഷയത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് പാക്കിസ്ഥാന്‍ . ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയില്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം . യുഎന്‍ ഉപരോധ പട്ടിക പുനഃപ്രസിദ്ധീകരിക്കുക മാത്രമാണ് പാകിസ്ഥാന്‍ ചെയ്തത് എന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു .

ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന കാര്യമാണ് . അതില്‍ പറയുന്ന എല്ലാവരും പാകിസ്ഥാനില്‍ ഉണ്ടെന്ന് സമ്മതിച്ചിട്ടില്ല . ദാവൂദ് പാക് മണ്ണില്‍ ഉണ്ടെന്ന പ്രചാരണം തെറ്റെന്നും പാക് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു .

ഭീകരര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ക്ക് പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായേക്കുമെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു . ദാവൂദ് ഇബ്രാഹിം അടക്കമുള്ളവര്‍ക്കെതിരെ സാമ്ബത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ പാകിസ്ഥാന്‍ തീരുമാനിച്ചിരുന്നു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട് .