ദക്ഷിണ കൊറിയയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.ഏപ്രില്‍ മാസം അവസാനത്തില്‍ പ്രതിദിനം അഞ്ചും പത്തും കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് കഴിഞ്ഞ ദിവസം 279 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്.
34, 56, 103, 166, 279 എന്നിങ്ങനെയാണ് അവസാന അഞ്ച് ദിവസത്തെ കോവിഡ് കണക്ക്. ഇരട്ടിയോളമുള്ള വര്‍ധനവില്‍ പകച്ചിരിക്കുകയാണ് കൊറിയക്കാര്‍. ഇതിന് മുമ്ബ് അവസാനമായി മാര്‍ച്ച് എട്ടിനാണ് പ്രതിദിന കോവിഡ് കേസുകള്‍ 300ന് മുകളിലേക്ക് കടന്നത്.
ചൈനക്ക് പുറത്തേക്ക് കോവിഡ് വ്യാപിച്ച ആദ്യഘട്ടതില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. പിന്നീട്, കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ഇവര്‍ വൈറസിനെ തളക്കുന്ന കാഴ്ചയാണ് കണ്ടത്.മെയ് ആദ്യത്തോടെ കോവിഡ് കേസുകള്‍ സ്ഥിരമായി കുറഞ്ഞ നിലയില്‍ തുടര്‍ന്നിരുന്നു.