തിരുവനന്തപുരം: തലസ്ഥാനത്ത് ഒമ്പത് പോലീസുകാര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു.
പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച പോലീസുകാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ ഇതോടെ ക്വാറന്റൈനിലേക്ക് മാറി.
കഴിഞ്ഞ ദിവസം 20 പോലീസുകാര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. തുമ്പ സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥര്‍ക്കും നഗരത്തിലെ 14 പേര്‍ക്കുമായിരുന്നു രോഗബാധ. തുമ്പ സ്റ്റേഷനില്‍ മാത്രം 17 പോലീസുകാര്‍ക്ക് കോവിഡ് ബാധയുണ്ടായിട്ടുണ്ട്. തലസ്ഥാനത്ത് അതിവേഗം രോഗം പടരുന്നതിനിടയില്‍ കൂടുതല്‍ പോലീസുകാര്‍ രോഗബാധിതരാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ അതിവേഗം രോഗം പടരുന്ന നഗരങ്ങളിലൊന്നായി തിരുവനന്തപുരം മാറിക്കഴിഞ്ഞു.