ഡിട്രോയിറ്റ്, മിഷിഗണ്‍: കുറവിലങ്ങാട് വെമ്പള്ളി കുഴികണ്ടത്തില്‍ തോമസ് സെബാസ്റ്റ്യന്‍ (ബാബു-69) ഡിട്രോയിറ്റില്‍ നിര്യാതനായി. ഡിട്രോയിറ്റ് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കെമിസ്റ്റ് ആയിരുന്നു. കുറച്ചു കാലമായി കന്‍സറുമായി പോരാട്ടത്തിലായിരുന്നു.സീറോ മലബാര്‍ ചര്‍ച്ച് അംഗമാണ്

പാലാ കളരിമാക്കില്‍ ബാല തോമസ് (ഫാര്‍മസിസ്റ്റ്) ആണ് ഭാര്യ. മാനേജ്‌മെന്റ് വിദഗ്ദന്‍ വിനു, ഡോ. മോനു എന്നിവര്‍ മക്കള്‍.
പരേതനായ മാണി സെബാസ്റ്റ്യന്‍, ഡോ. കുര്യാക്കോസ് (പാല) തമ്പി സെബാസ്റ്റ്യന്‍ (വൈറ്റ് പ്ലെയിന്‍സ്, ന്യു യോര്‍ക്ക്), പെണ്ണമ്മ, മേരി, ത്രേസ്യ, ക്ലാരമ്മ എന്നിവരാണു സഹോദരര്‍. സംസ്‌കാരം ഇന്ന് (ചൊവ്വ) നടത്തും