കൊച്ചി: തൊടുപുഴ മുന്‍ സിഐ എന്‍.ജി. ശ്രീമോനെ സസ്പെന്‍ഡ് ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്‍വലിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മൂന്ന് മാസത്തിനകം ശിക്ഷാനടപടികള്‍ സ്വീകരിക്കാമെന്നും ഡിവിഷന് ബഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
സിവില്‍ കേസുകളില്‍ ഇടപെട്ട് പരാതിക്കാരെ പീഡിപ്പിച്ചതിന് ഇടുക്കി സ്വദേശി ബേബിച്ചന് വര്‍ക്കിയുടെ പരാതി പ്രകാരമാണ് മാര്‍ച്ച് ആറിന് ശ്രീമോനെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ച് സിംഗിള്‍ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീമോനെതിരായ ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ കോടതി എഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന് ബെഞ്ച് ഉത്തരവ് പിന്‍വലിച്ചത്.