ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ് വ്യാപനത്തില്‍ വീണ്ടും വര്‍ധന. തിങ്കളാഴ്ച മാത്രം 872 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്പറേഷന് പരിധിയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ളത്. തിങ്കളാഴ്ച മാത്രം 713 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച സംസ്ഥാനത്ത് ഏഴ് കോവിഡ് മരണങ്ങള് കൂടി നടന്നതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 217 ആയി. നിലവില്‍ 4452 പേരാണ് ചികിത്സ തുടരുന്നത്. 4005 പേര് ഇതുവരെ രോഗമുക്തി നേടി.