തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ മെയ്‌ 29 വരെ വീണ്ടും നീട്ടി. മെയ്‌ 17ന് ശേഷം ലോക്ക് ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമായി തെലങ്കാന മാറി. ഹൈദരാബാദ് ഉള്‍പ്പെടെ സംസ്ഥാനത്തെ 6 റെഡ് സോണ്‍ ജില്ലകളില്‍ കടകള്‍ തുറക്കാന്‍ അനുമതിയില്ല.സംസ്ഥാനത്താകെ മദ്യക്കടകളും തുറക്കില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. രാത്രി കര്‍ഫ്യൂ തുടരും. അതിഥി തൊഴിലാളികള്‍ കൂടുതലും സംസ്ഥാനത്തു തന്നെ തുടരണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

അതിഥി തൊഴിലാളികളുമായി ഹൈദരാബാദില്‍ നിന്ന് ബിഹാറിലേക്ക് പോയ ട്രെയിന്‍ 1200 തൊഴിലാളികളുമായാണ് മടങ്ങുക.അരി മില്ലുകളില്‍ ജോലി ചെയ്യാനാണ് തൊഴിലാളികളെ എത്തിക്കുന്നത്. 25, 000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും തെലങ്കാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. .