ആളുകള്‍ക്ക് മൃഗങ്ങളെ ഉപദ്രവിക്കുന്നത് ഒരു രസമാണ്. പട്ടിയെയോ പൂച്ചയെയോ കോഴിയേയോ ഒക്കെ കാണുമ്ബോള്‍ ഇക്കൂട്ടര്‍ വെറുതെ കല്ലെറിയുകയും ഓടിച്ചുവിടുകയുമൊക്കെ ചെയ്യും. അത്തരത്തില്‍ ഒരു തെരുവുനായയെ ഉപദ്രവിക്കാന്‍ പോയ ഒരു യുവാവിന് പറ്റിയ അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ പഴയ വീഡിയോ വീണ്ടും തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഒരു ബീച്ചിലാണ് സംഭവം നടക്കുന്നത്. തെരുവുനായയെ കണ്ട് ഓടി ചെല്ലുകയാണ് യുവാവ്. ഒരു താമശയ്ക്ക് അതിനെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവാവ് നായയുടെ അടുത്തേയ്ക്ക് ഓടിയത്. എന്നാല്‍ ഇത് കണ്ട് മറ്റ് തെരുവുനായ്ക്കള്‍ പ്രകോപിതരായി. അവര്‍ കൂട്ടത്തോടെ യുവാവിനെ ഓടിച്ചിടുന്നതാണ് വീഡിയോയുടെ അവസാനം.