പത്തനംതിട്ട: തെരഞ്ഞെടുപ്പ് ജോലിക്കിടെ മദ്യപിച്ച പഞ്ചായത്ത് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വെച്ചുച്ചിറ പഞ്ചായത്ത് സെക്രട്ടറിയാണ് ജോണ്‍ ഗ്രീക്ക് ആണ് അറസ്റ്റിലായത്. നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പൊലീസിന് കൈമാറുകയായിരുന്നു.

കൂടാതെ വോട്ടര്‍മാരെ സ്വാധിനിക്കാന്‍ മദ്യവിതരണം നടത്തിയ സ്ഥാനാര്‍ഥിയും അറസ്റ്റില്‍. യുഡിഎഫ് സ്ഥാനാര്‍ഥി എസ് സി രാജയാണ് അറസ്റ്റിലായത്. ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് രാജന്‍. രാജനും സുഹൃത്തുക്കളും ചേര്‍ന്നാണ് മദ്യവിതരണം നടത്തിയത്.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 72.49ആണ് വോട്ടിംഗ് ശതമാനമെന്നാണ്ലഭ്യമായ കണക്കുകകള്‍. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കുറവ് തിരുവനന്തപുരത്തും.

തിരുവനന്തപുരം – 69.07, കൊല്ലം- 72.79, പത്തനംതിട്ട – 69. 33, ആലപ്പുഴ- 76.42, ഇടുക്കി – 73.99 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് കണക്ക്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.02 ശതമാനം പേരും കൊല്ലം കോര്‍പ്പറേഷനില്‍ 65.11 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങള്‍ വോട്ടെടുപ്പിനെ ബാധിച്ചില്ല. രാവിലെ മുതല്‍ പല ബൂത്തുകളിലും വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട നിരയായിരുന്നു. വൈകുന്നേരം അഞ്ച് മണി മുതല്‍ കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റീനില്‍ കഴിയുന്നവരും വോട്ട് ചെയ്യാനെത്തിയിരുന്നു.

തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഡിസംബര്‍ 10ന് അഞ്ച് ജില്ലകളിലെ വോട്ടര്‍മാര്‍ വിധിയെഴുതും