ട്രിപ്പോളി: തുർക്കിയുടെ ആളില്ലാ വിമാനങ്ങൾ വെടിവച്ചിട്ടെന്ന് ലിബിയ. രണ്ട് ഡ്രോണുകൾ വെടിവച്ചിട്ടെന്നാണ് ലിബിയൻ നാഷണൽ ആർമി വ്യക്തമാക്കിയത്.
മാർഷൽ ഖലീഫ ഹഫ്തർ തലവനായുള്ള ലിബിയൻ നാഷണൽ ആർമിയുടെ നടപടി അവരുടെ വക്താവ് അഹമ്മദ് മിസ്മാരിയാണ് പുറത്തുവിട്ടത്. ഒക്കാ ഇബിൻ നാഫ വ്യോമതാവളത്തിനടുത്താണ് ആദ്യ ആളില്ലാ വിമാനം വെടിവച്ചിട്ടത്.
ട്രിപ്പോളിയുടെ വടക്കുകിഴക്കൻ പ്രദേശത്തുള്ള ഐൻ സാറ ജില്ലയിൽ വച്ചാണ് രണ്ടാമത്തെ ഡ്രോണ്‍ ലിബിയൻ ആർമി വീഴ്ത്തിയത്.