ന്യൂഡൽഹി: ഉത്തർപ്രദേശിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രോഗി ആശുപത്രിയിൽനിന്നും ചാടിപ്പോയി. നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 60 വയസുകാരനാണ് അതിസാഹസീകമായി സർക്കാർ ആശുപത്രിയിൽനിന്നും പുറത്തുകടന്നത്.
വെള്ളിയാഴ്ച ബാഗ്പതിലെ സർക്കാർ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നേപ്പാളിൽനിന്നും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 17 പേരുടെ സംഘത്തിനൊപ്പമാണ് ഇയാളെയും ആശുപത്രിയിലാക്കിയത്. മുകൾ നിലയിലാണ് ഇദ്ദേഹത്തെ കിടത്തിയിരുന്നത്.
കെട്ടിടത്തിന്റെ ജനൽ അഴികൾ അറുത്ത് മാറ്റിയതിനു ശേഷം തുണികൾ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇട്ടു. ഇതിനുശേഷം ഇതിൽ പിടിച്ച് ഇറങ്ങിയാണ് രക്ഷപെട്ടത്. ഇയാൾക്കു വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു.