കോട്ടയം: സ്വകാര്യ ബസുകളില്‍ ഭൂരിഭാഗ ബസുകളും സര്‍വീസ് നിര്‍ത്തി വച്ചതോടെ യാത്രാക്ലേശം ശക്തമായി.ഒാഫീസുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും സ്വന്തം വാഹനങ്ങളെ ആശ്രയിച്ചു ആണ് പോകുന്നത്. സ്വന്തം വാഹനമില്ലാത്തവര്‍ ബസ് കാത്തുനിന്ന് വലയുകയാണ്.

1050 സ്വകാര്യ ബസുകളുള്ളതില്‍ 40 ബസ് മാത്രമാണ് ഒാടിയത്. കെ.എസ്.ആര്‍.ടി.സി. 39 സര്‍വീസായിരുന്നത് 44 ആക്കി ഉയര്‍ത്തി. വലിയ തിരക്കായിരുന്നു ബസുകളില്‍. എറണാകുളം, കുമളി റൂട്ടിലായിരുന്നു വണ്ടികളേറെയും.