തിരുവനന്തപുരം : പത്തനംതിട്ട തിരുവല്ല പാലിയേക്കര ബസേലിയന്‍ മഠത്തിലെ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷനംഗം ഡോ. ഷാഹിദ കമാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മഠത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി സന്യാസിനി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിദ്യാര്‍ത്ഥിനിയായ ദിവ്യ പി.ജോണിനെയാണ് കഴിഞ്ഞ ദിവസം നരിച്ച നിലയില്‍ കണ്ടെത്തിയത്.മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനമെങ്കിലും മരണം സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകള്‍ മാറ്റുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.