തിരുവനന്തപുരം: നാട്ടിലേക്ക്​ മടങ്ങാന്‍ സൗകര്യമൊരുക്കണമെന്ന്​ ആവശ്യപ്പെട്ട്​ തിരുവനന്തപുരത്ത്​ അന്തര്‍ സംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഒരുവാതില്‍ കോട്ടയിലാണ്​ തൊഴിലാളികള്‍ പ്രതിഷേധിച്ചത്​.

ഞായറാഴ്​ച വൈകിട്ട്​ നടന്ന പ്രതിഷേധം അക്രമാസക്തമായി. തൊഴിലാളികള്‍ പൊലീസിനുനേരെ നടത്തിയ കല്ലേറില്‍ പേട്ട സി.ഐ ഗിരിലാലിന്​ പരിക്കേറ്റു. സി.ഐയുടെ പരിക്ക്​ ഗുരുതരമല്ല. ഒരുവാതില്‍കോട്ടക്ക്​ സമീപം മാളി​​െന്‍റ നിര്‍മാണത്തിനെത്തിയ 670ഓളം തൊഴിലാളികളാണ്​ പ്രതിഷേധിച്ചത്​.

തുടര്‍ന്ന്​ പൊലീസ്​ തൊഴിലാളികളുമായി ചര്‍ച്ച നടത്തി. മടങ്ങിപോകുന്നതിനുള്ള സൗകര്യം ഏര്‍​െപ്പടുത്താമെന്ന്​ പൊലീസ്​ ഉറപ്പുനല്‍കി​യതോടെ പ്രതിഷേധം അവസാനിപ്പിച്ച്‌​ തൊഴിലാളികള്‍ മടങ്ങി.