തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ റേഷന്‍ കിട്ടണമെങ്കില്‍ ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിരല്‍ പതിപ്പിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കുന്നത്. സൗജന്യ അരി വിതരണത്തിന് വിരല്‍ പതിക്കുന്നത് ഒഴിവാക്കിയിരുന്നു.

വിരല്‍ പതിപ്പിക്കുന്നതിന് മുമ്ബ് എല്ലാവരും സാനിട്ടെസര്‍ ഉപയോഗിക്കണം. ഇതിന് ആവശ്യമായ സാനിട്ടെസര്‍ എല്ലാ കടകളിലും എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഒാഫീസര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.