കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ ചലച്ചിത്ര താരങ്ങളും സാ​േങ്കതിക പ്രവര്‍ത്തകരും പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ രംഗത്ത്​. താരങ്ങള്‍ പ്രതിഫലം കുറക്കണം. എങ്കില്‍ മാത്രമേ ചിലവ്​ പകുതിയായി കുറയുകയുള്ളൂവെന്നും ഇല്ലെങ്കില്‍ പുതിയ സിനിമകള്‍ ഉണ്ടാകില്ലെന്നും പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിര്‍മ്മാണ ചെലവ് കുറക്കുന്നതുമായി ബന്ധപ്പെട്ട് അമ്മ, ഫെഫ്ക എന്നീ സംഘടനകളുമായി ചര്‍ച്ച നടത്തും. തുടര്‍ച്ച ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്ക് കത്തയക്കുമെന്നും അവര്‍ അറിയിച്ചു.