ബീജിംഗ്: തായ് വാന്റെ സ്വാതന്ത്ര്യ പരിശ്രമങ്ങള്‍ക്ക് ഒരു രാജ്യവും പിന്തുണനല്‍കേണ്ടെന്ന മുന്നറിയിപ്പുമായി ചൈന വീണ്ടും. അമേരിക്കയ്ക്ക് പരോക്ഷമായുള്ള ഭീഷണിയായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ബീജിംഗിന്റെ പ്രസ്താവനയെ കാണുന്നത്. അമേരിക്കയുടെ സാമ്പത്തിക കാര്യ ഉദ്യോഗസ്ഥന്റെ സന്ദര്‍ശനമാണ് ബീജിംഗിനെ ചൊടിപ്പിച്ചിരിക്കുന്നത്. അമേരിക്കയുടെ സാമ്പത്തിക വിഭാഗം അണ്ടര്‍ സെക്രട്ടറി കീത്ത് റീച്ചാണ് കഴിഞ്ഞ ദിവസം തായ് വാനിലെത്തിയത്. അന്നുതന്നെ തായ് വാനിലെ കടല്‍ മേഖലയില്‍ ചൈന യുദ്ധക്കപ്പലും വിമാനങ്ങളും നിരത്തി പ്രകോപനം സൃഷ്ടിച്ചിരുന്നു.
തായ് വാന്‍ ചൈനയെ തിരിച്ചടിക്കാന്‍ പ്രകോപിപ്പിക്കുന്ന നടപടിയാണ് എടുത്തിരിക്കുന്നത്. വ്യക്തികളെ അടക്കം ലക്ഷ്യം വയ്ക്കാന്‍ ചൈനയെ നിര്‍ബന്ധിതമാക്കി യിരിക്കുകയാണെന്നും ബീജിംഗ് വിദേശകാര്യ വക്താവ് ഭീഷണി മുഴക്കി.