ചെന്നൈ : തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 5776 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 89 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത് . ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,69,256 ആയി ഉയര്‍ന്നു .
സംസ്ഥാനത്ത് 7925 പേരാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 5930 പേര്‍ കോവിഡ് രോഗമുക്തി നേടി . 51,215 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് .