ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം 1162 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 23,495 ആയി ഉയര്‍ന്നു. 184 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

ANI

@ANI

11 deaths & 1162 COVID19 positive cases reported today, taking the total number of positive cases in the state to 23,495: Tamil Nadu Health Department

View image on Twitter
46 people are talking about this

സ്രവപരിശോധന നടത്തുന്നതിനായി 72 പരിശോധനാകേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 29 ഉം സ്വകാര്യ ലാബുകളാണ്.രാജ്യത്ത് കൊവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് തമിഴ്‌നാട്. ഏററവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരത്തിനടുത്തെത്തി.
67,655 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 36,040 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.