ചെന്നൈ > തമിഴ്നാട്ടിലും കര്‍ണാടകയിലും കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു. ഇന്ന് മാത്രം 776 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 13967 ആയി. ഇന്ന് മാത്രം മരിച്ചത് 7 പേരാണ്. മരിച്ചവരുടെ ആകെ എണ്ണം 94 ആയി. ചെന്നൈ നഗരത്തില്‍ മാത്രം 567 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 689 പേരും സംസ്ഥാനത്തുള്ളവരാണ്. ആറ് പേര്‍ പുറത്തുനിന്നെത്തിയവരാണ്.

കര്‍ണാടകയില്‍ 143 പേര്‍ക്കാണ് ഇന്ന് രോഗംസ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ രോഗികള്‍ 992 ആയി. 41 പേരാണ് കര്‍ണാടകയില്‍ കോവിഡ് ബാധിച്ചത് മരിച്ചത്. 40000 രോഗികളുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതര്‍. 1390 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച്‌ മരണമടഞ്ഞത്.