ചെന്നൈ; ചെന്നൈയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന 94 വയസുള്ള അമ്മയും 71 വയസുകാരി മകളും രോഗമുക്തിനേടി. ചെന്നൈയിലെ പ്രൈം ഇന്ത്യ ആശുപത്രിയിലായിരുന്നു കൊവിഡ് സ്ഥിരീകരിച്ച ഇരുവരേയും പ്രവേശിപ്പിച്ചിരുന്നത്.

അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ബുധനാഴ്ചയാണ് അമ്മയേയും മകളേയും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇതുവരെ 3,32,454 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്.

അതേസമയം ഇന്നലെ തമിഴ്നാട്ടില്‍ 5958 ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5606 പേര്‍ക്കാണ് രോഗമുക്തി. 118 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ചെന്നൈയില്‍ 1290, കോയമ്ബത്തൂരില്‍ 484 എന്നിങ്ങനെയാണ് പുതിയ രോഗികള്‍. കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന നീലഗിരിയില്‍ ഇന്ന് നാല് പേര്‍ക്ക് മാത്രമേ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളു.

ഇന്ത്യയില്‍ ഇതുവരെ കൊവിഡ് രോഗികള്‍ 32 ലക്ഷം കടന്നു. അതേസമയം രാജ്യത്ത് കോവിഡ് 19 മുക്തരായവര്‍ ചികിത്സയിലുള്ളവരേക്കാള്‍ 3.5 മടങ്ങ് കൂടുതലാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഓരോ ദിവസവും രോഗമുക്തരാകുന്നത് 60,000-ലേറെപ്പേരാണ്