നടി ജ്യോതിക ഭര്‍ത്താവ് സൂര്യയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള അഗരം ഫൗണ്ടേഷന്‍ വഴി തഞ്ചൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു. ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും കിടക്കകളും വാങ്ങുന്നതിന് ഈ പണം നല്ല രീതിയില്‍ ഉപയോഗിച്ചു. ഇതുകൂടാതെ, സര്‍ക്കാര്‍ ആശുപത്രിയുടെ പീഡിയാട്രിക് ബ്ലോക്ക് ചുവരുകളില്‍ കളര്‍ പെയിന്റിംഗ് കൊണ്ട് അലങ്കരിക്കുകയും ചെയ്തു.

കൂടാതെ ആശുപത്രി പരിസരത്തെ കുട്ടികളുടെ പാര്‍ക്കും നവീകരിച്ചു. സംവിധായകന്‍ ശരവണന്‍ ജ്യോതികയുടെ സംഭാവന ആരോഗ്യമന്ത്രി വിജയ ഭാസ്‌കറിന് കൈമാറി. കഴിഞ്ഞ വര്‍ഷം ജ്യോതിക, സംവിധായകന്‍ ശരവണന്‍ എന്നിവര്‍ ആശുപത്രിയില്‍ ഷൂട്ടിംഗ് നടത്തുകയായിരുന്നു. ആശുപത്രിക്ക് ചില കാര്യങ്ങള്‍ ആവശ്യമാണെന്ന് മനസിലാക്കിയാണ് ഇപ്പോള്‍ സംഭാവന നല്‍കിയത്. ആരോഗ്യമന്ത്രി വിജയ ഭാസ്‌കറും തഞ്ചൂര്‍ കളക്ടര്‍ ഗോവിന്ദ റാവുവും നടിയെ അഭിനന്ദിച്ചു.