തകരാറിലായ ഇടുക്കി അണക്കെട്ടിലെ ജനറേറ്റര്‍ ഉടന്‍ നന്നാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി,, ലോക്ക് ഡൗണ്‍ മൂലം ചൈനയില്‍ നിന്നുള്ള വിദഗ്ധരെ കൊണ്ടു വന്ന് പണി നടത്താനാകില്ല,, നിലവില്‍ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു.
ഏകദേശം മൂന്ന് മാസം മുമ്ബുണ്ടായ പൊട്ടിത്തെറിയാലാണ് ഇടുക്കി അണക്കെട്ടിലെ രണ്ട് ജനറേറ്ററുകള്‍ തകരാറിലായത്,, ഒരെണ്ണം വാര്‍ഷിക അറ്റകുറ്റപണിയിലാണ്,, ഇപ്പോള്‍ മൂന്ന് ജനറേറ്ററുകള്‍ വെച്ച് മാത്രമാണ് വൈദ്യുതോത്പാദനം നടത്തുന്നത്. ഇതോടെ അണക്കെട്ടില്‍ മുന്‍ വര്‍ഷത്തേക്കാളും 20 അടി ജലനിരപ്പ് കൂടിയിട്ടും പ്രയോജനമില്ലാത്ത സ്ഥിതിയായി.
ഇതോടെ വൈദ്യുതി ഉത്പാദനം കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മഴ കനത്താല്‍ ഡാം തുറക്കുകയല്ലാതെ കെഎസ്ഇബിക്ക് മുന്നില്‍ മറ്റ് വഴികളില്ല