ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. കരോള്‍ ബാഗ് മണ്ഡലത്തിലെ എംഎല്‍എ വിശേഷ് രവിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്റെ സഹോദരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. എംഎല്എയ്എക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംഎല്‍എ ക്വാറന്ൈറനില് പ്രവേശിച്ചു. ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന ആദയ ജനപ്രതിനിധിയാണ് വിശേഷ്.