മലങ്കര മാർത്തോമാ സഭയുടെ അധ്യക്ഷൻ കാലം ചെയ്ത ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയെ അനുസ്മരിച്ച് ഫോമാ അനുശോചനയോഗം സംഘടിപ്പിച്ചു . എക്കാലത്തും ഫോമായുടെ ഉറ്റ മിത്രമായിരുന്നു തിരുമേനി. ഫോമാ ലാസ്വേഗാസ് കൺവെൻഷന് മെത്രാപ്പോലീത്തയുടെ സ്നേഹോഷ്മളമായ സാന്നിധ്യം ഫോമായ്ക്ക് അനുഗ്രഹമായി . അന്നത്തെ പ്രസിഡന്റ് ജോൺ ടൈറ്റസിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് മുഖ്യാഥിതി യായി സമ്മേളനത്തിന് എത്തിയത് . മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുത്തു വിശുദ്ധ കുർബാനയും അർപ്പിച്ചു . ഫൊമയ്ക്ക് ഒരു ആത്മീയ ഉപദേഷ്ടാവ് തന്നെയായിരുന്നു തിരുമേനി . അമേരിക്കൻ സന്ദർശന വേളയിൽ എല്ലാം ഫോമാ നേതാക്കന്മാരുമായി സൗഹൃദ സംഭാഷണം നടത്തുമായിരുന്നു .
തികഞ്ഞ മനുഷ്യ സ്നേഹിയും പരമ ദയാലുവുമായുന്നു ആ പുണ്യാത്മാവ് എന്ന് ഫോമാ അനുസ്മരിച്ചു . മാർത്തോമാ സഭയിൽ മാത്രമല്ല എല്ലാ സഭാ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളിലും ആത്മീയ വെളിച്ചം നൽകി വഴികാട്ടിയ ഒരു മഹാത്മാവാണ് നമ്മെ വേർപിരിഞ്ഞത് . മതേതര സമീപനത്താൽ വിവിധ സമുദായങ്ങളിലെയും ജനഹൃദയങ്ങളിൽസ്ഥാനം നേടുവാൻ അദ്ദേഹത്തിന് കഴിഞ്ഞു . ഫോമായ്ക്ക് ഈ വേർപാട് ഏറെ ദുഃഖകരമാണ്.
യാക്കോബായ സഭ അമേരിക്ക യുടെ അധ്യക്ഷൻ മാർ തീത്തോസ് എൽദോ മെത്രാപ്പോലീത്ത സീറോ മലബാർ ഷിക്കാഗോ രൂപതയുടെ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് എന്നിവർ സന്നിഹിതരായി അനുശോചനം അർപ്പിച്ചു.
ഫോമാ മുൻ പ്രസിഡന്റ് ജോൺ ടൈറ്റസ് ആമുഖ പ്രസംഗം നടത്തി.
റെവ: മനോജ് ഇടിക്കുള, മാർത്തോമാ സഭ കൌൺസിൽ അംഗങ്ങങ്ങളായ റെവ . ജേക്കബ് പി തോമസ് , വർക്കി എബ്രഹാം , നിർമല എബ്രഹാം , കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സതീശൻ അമ്പാടി , ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് , ഫോമയുടെ ഫൗണ്ടിങ് പ്രസിഡണ്ട് ശശിധരൻ നായർ, സാം ഉമ്മൻ , സണ്ണി എബ്രഹാം , ജോസ് മണക്കാട്ട് , ജോൺ സി വർഗീസ് , അലക്സ് മാത്യു, ഷിനു ജോസഫ്, സജു ജോസഫ് , ജൈന കണ്ണച്ചാംപറമ്പിൽ , സബ് ലൂക്കോസ് , ജേക്കബ് ചാക്കോ, ബിനോയ് തോമസ് , ജിബി തോമസ് , ഡോ സാം ജോസഫ് , ജോസ് വടകര, വിൽസൺ ഉഴത്തിൽ എന്നിവർ അനുശോചനം അർപ്പിച്ചു.
ഫോമാ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ മോഡറേറ്റ് ചെയ്ത യോഗത്തിൽ റോഷിൻ മാമൻ പ്രാർത്ഥനാഗാനം ആലപിച്ചു.
ഫോമാ ട്രെഷറർ തോമസ് ടി ഉമ്മൻ നന്ദി രേഖപ്പെടുത്തി.
ഫോമയ്ക്കു വേണ്ടി മുൻ പ്രസിഡന്റ് ശശിധരൻ നായർ പുഷ്പചക്രം സമർപ്പിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു
ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് , ജനറൽ സെക്രട്ടറി ടി . ഉണ്ണികൃഷ്ണൻ , ട്രെഷറർ തോമസ് ടി ഉമ്മൻ , വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് ജോയിന്റ് ട്രെഷറർ ബിജു തോണിക്കടവിൽ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഫോമയ്ക്ക് സ്വന്തം ആത്മീയ ഗുരുവിനെ യാണ് നഷ്ടപ്പെട്ടത് എന്ന് അനുസ്മരിച്ചു.