മാഡ്രിഡ്: സ്പാനിഷ് താരം ഡേവിഡ് സില്‍വ അടുത്ത സീസണില്‍ ലാലിഗ ക്ലബായ റയല്‍ സോസിദാദിന് വേണ്ടി കളിക്കും. സോസിദാദുമായി മൂന്നു വര്‍ഷത്തെ കരാറില്‍ താരം ഒപ്പുവച്ചു. ഫ്രീ ഏജന്റായാണ് സില്‍വ സോസിദാദില്‍ എത്തുന്നത്.
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി വിട്ട സില്‍വ പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാലിഗയില്‍ തിരിച്ചെത്തുന്നത്. സില്‍വ ഇറ്റാലിയന്‍ ക്ലബ് ലാസിയോയുമായി ധാരണയിലെത്തിയെന്നും കരാര്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നും യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ അപ്രതീക്ഷിതമായാണ് സ്പാനിഷ് ക്ലബ് താരത്തെ സ്വന്തമാക്കിയതായി അറിയിച്ചത്. 2010-ല്‍ ആണ് സില്‍വ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയത്. സിറ്റിയുടെ ആദ്യ പ്രീമിയര്‍ ലീഗ് കിരീട നേട്ടം മുതല്‍ ഇപ്പോള്‍ നാലു കിരീടങ്ങള്‍ നേടിയത് വരെ സില്‍വ മുന്നില്‍ ഉണ്ടായിരുന്നു.