കോപ്പന്‍ഹേഗന്‍: കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പടിപടിയായി ഇളവുകള്‍ നല്‍കിവരുന്ന ഡെന്‍മാര്‍ക്കില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പേരക്കുട്ടികളെ കാണാന്‍ അനുമതി നല്‍കി. അവരെ ആശ്ളേഷിക്കുന്നതിനും മുത്തം കൊടുക്കുന്നതിനും അനുവാദമുണ്ടാകും.
ഹസ്തദാനം, ആലംഗിനം, ചുംബനം എന്നിവ അടുപ്പമില്ലാത്ത ആരുമായും ഇപ്പോള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ജനങ്ങളുടെ മാനസികാരോഗ്യം കൂടി കണക്കിലെടുത്താണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സര്‍ക്കാരിന്റെ വിശദീകരണം.
അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കവിഞ്ഞു. രണ്ടര ലക്ഷത്തിലേറെ പേരാണ് ലോകത്തെമ്ബാടും ഇതിനോടകം മരിച്ചത്. 12 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നിട്ടുണ്ട്.