ഡാളസ്: കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 28 മുതല്‍ മൂന്നു ദിവസം നീണ്ടു നിന്ന ഇരുപത്തിമൂന്നാം കണ്‍വന്‍ഷന് ഉജ്ജ്വല സമാപനം. കോപ്പേല്‍ സെന്‍റ് അല്‍ഫോണ്‍സ ചര്‍ച്ചാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന് ആതിഥ്യം വഹിച്ചത്.

ഡാളസിലെ 21 ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ സംയുക്തമായാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. എല്ലാ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വെര്‍ച്വല്‍ കണ്‍വന്‍ഷനാണ് നടന്നതെങ്കിലും എല്ലാവരുടേയും ആത്മാര്‍ഥ സഹകരണം അനുഗ്രഹ സമാപ്തിക്കു കാരണമായതായി കെഇസിഫ് പ്രസിഡന്‍റ് ഫാ. ജേക്കബ് ക്രിസ്റ്റി, ജനറല്‍ സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.

കേരളത്തില്‍ നിന്നും പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗികനും വേദപണ്ഡിതനുമായ റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പ മുഖ്യപ്രഭാഷകനായിരുന്നു. ഓഗസ്റ്റ് 28 ന് പ്രാരംഭ ദിനയോഗം കെസിഇഎഫ് ജനറല്‍ സെക്രട്ടറി അലക്സ് അലക്സാണ്ടറുടെ ആമുഖത്തോടെ ആരംഭിച്ചു.

പ്രസിഡന്‍റ് ഫാ. ജേക്കബ് ക്രിസ്റ്റി, റവ. മാത്യു മാത്യൂസ്, ലിന്‍റോ ചാക്കോ, റവ. ജിജൊ അബ്രഹാം, ഡോ. ബോബി ജോര്‍ജ് തര്യന്‍, ഫാ. എല്‍ദൊ പൈലി, റവ. ജോര്‍ജ്കുട്ടി കൊച്ചുമ്മന്‍ എന്നിവരും രണ്ടാം ദിവസം ഫാ. ജേക്കബ് ക്രിസ്റ്റി, റവ. തോമസ് മാത്യു, ഫിലിപ്പ് മാത്യു, റവ. തമ്ബാന്‍ വര്‍ഗീസ്, പി.വി. ജോണ്‍, റവ. വി. എം. തോമസ് കോര്‍ എപ്പിസ്കോപ്പാ, റവ. തോമസ് മാത്യു എന്നിവരും സമാപന യോഗത്തില്‍ റവ. ഡോ. അബ്രഹാം മാത്യു, സജി തമ്ബാന്‍, കൊച്ചുമ്മന്‍, ഫാ. ജേക്കബ് ക്രിസ്റ്റി, റവ. മാത്യു ജോസഫ് (മനോജച്ചന്‍) ജോണ്‍ തോമസ് (കുഞ്ഞ്), വെരി. റവ. എം. എസ്. ചെറിയാന്‍ കോര്‍ എപ്പിസ്കോപ്പാ എന്നിവരും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കണ്‍വന്‍ഷന്‍ വിജയകരമായി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ഇടവക ജനങ്ങള്‍ക്കും പാറേക്കര കോര്‍ എപ്പിസ്കോപ്പായ്ക്കും ഷാജി രാമപുരത്തിനും സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ നന്ദി പറഞ്ഞു. പ്രാര്‍ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം യോഗം സമാപിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍