ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 338 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6,318 ആയി.
വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത രണ്ട് ഉള്‍പ്പെടെ ആകെ മരണം 68 ആയി. 2020 പേര്‍ സുഖം പ്രാപിച്ചെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.